അശാന്ത ഭൂമിയിലെ നിലവിളികളില്‍ നിന്ന്
ചാനലുകള്‍ തെന്നിമാറിക്കൊണ്ടിരിക്കുന്നു.
സര്‍വ്വം സാക്ഷിയായ കണ്ണുകള്‍
ചിലത് മാത്രം കാണാന്‍ മറന്നു.
നേരിന്റെ കണ്ണിനു തിമിരം പടര്‍ന്നു കഴിഞ്ഞു.
കൈകളും നാവുമുയരാന്‍ മടിച്ചപ്പോഴും
ഹൃദയം മിടിച്ചുകൊണ്ടെയിരുന്നു.
പോസ്റ്റുമോര്‍ട്ടം ടേബിളിനരികെ
ചത്തവന്‍റെ നാക്ക് അപ്പോഴും
അസത്യം പുലമ്പിക്കൊണ്ടെയിരുന്നു......
Saturday, 4 August 2012
Saturday, 23 June 2012
ഭൂമിക്കു സ്നേഹപൂര്‍വ്വം...
ഒരു ഭൗമ ഉച്ചകോടിക്ക് കൂടി ചരിത്രം സാക്ഷ്യം വഹിക്കുന്നു..ജൂണ്‍ 20 നു Reo de genero യില്‍ ചേര്‍ന്ന ഉച്ചകോടി ഇന്നു സമാപിക്കും..ഈ ഉച്ചകോടി സമ്പന്ന രാജ്യങ്ങല്‍ക്കെതിരെയുള്ള ചൂഷനതിനെതിരെയുള്ള ഒരു ചുവടുവെപ്പായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു..Reo ടെ genero ഒരുത്തരമെഴുതിയില്ലെങ്കില്‍ ഇനിയൊരു മൂന്നാം ഉച്ചകോടിക്ക് കാത്തിരിക്കേണ്ടി വരുമോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു..
ഭൂമിക്കു വേണ്ടി ഒരുച്ചകോടി കൂടി..ഇത് കേവലം വിലാപങ്ങളുടെയും വാഗ്വാധങ്ങളുടെയും മാത്രമാകാതെ ഭൂമിക്കു വേണ്ടിയുള്ള ഒരു സ്നേഹപൂജയകട്ടെ..
Labels:
ലേഖനം
Subscribe to:
Posts (Atom)