IndU

Saturday, 4 August 2012

മരുഭൂമികള്‍ ഉണ്ടാകുന്നു....

അശാന്ത ഭൂമിയിലെ നിലവിളികളില്‍ നിന്ന്
ചാനലുകള്‍ തെന്നിമാറിക്കൊണ്ടിരിക്കുന്നു.
സര്‍വ്വം സാക്ഷിയായ കണ്ണുകള്‍
ചിലത് മാത്രം കാണാന്‍ മറന്നു.
നേരിന്റെ കണ്ണിനു തിമിരം പടര്‍ന്നു കഴിഞ്ഞു.
കൈകളും നാവുമുയരാന്‍ മടിച്ചപ്പോഴും 
ഹൃദയം മിടിച്ചുകൊണ്ടെയിരുന്നു.
പോസ്റ്റുമോര്‍ട്ടം ടേബിളിനരികെ
ചത്തവന്‍റെ നാക്ക് അപ്പോഴും 
അസത്യം പുലമ്പിക്കൊണ്ടെയിരുന്നു......