IndU

Friday 7 November 2014

ചുംബനത്തില്‍ പൊള്ള്ന്നവരോട്....
കൊച്ചിയില്‍ നടന്ന ചുംബനസമരമാണല്ലോ ഇപ്പോള്‍ LKGകാരന്റെ വരെ സംസാര വിഷയം. ആണും പെണ്ണും ഒന്നിചിരുന്നാലും ഒന്നിച്ചു നടന്നാലും മാത്രമല്ല...ചുംബനം കൈ മാറിയാലും "അത് മതി സമൂഹത്തെ ഒരു രോഗിയാക്കാന്‍...മാരക രോഗി" എന്ന് ചില അനൌന്‍സ്മെണ്ടുകളും കേട്ടു.... രാത്രിയായാലോ പലവിധ ന്യൂസ് ചാനലുകളിലായി ചുംബനത്തിന്‍റെ രാഷ്ട്രീയം കീറി മുറിച്ചു പരിശോധിക്കുന്നത് കാണാം....അവസാനം ശസ്ത്രക്രിയ കഴിഞ്ഞ്‌ അവശനായ ചുംബനത്തെ കണ്ടപ്പോള്‍ എനിക്കും തോന്നിപ്പോയി ഈ ചുംബനം അത്രക്കങ്ങട് പ്രശ്നക്കരനാണോന്ന്‍. എന്തായാലും ഇതൊക്കെ കണ്ടപ്പോള്‍ എനിക്കാദ്യം ഓര്‍മ വന്നത് ബെറ്റിഷ്യ ടീച്ചറെ ആണ്..എന്‍റെ രണ്ടാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചര്‍...സ്വതവേ നാണം കുണുങ്ങി ആയിരുന്ന എന്നെ പ്രസംഗിക്കാന്‍ ആദ്യമായി വേദിയില്‍ കയറ്റിയ ടീച്ചര്‍. വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ ടീച്ചര്‍ എന്നെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ തന്നു-ഒരുമ്മ...കാലമിന്നോളം കഴിഞ്ഞിട്ടും നെറ്റിയില്‍ തങ്ങി നില്പുണ്ട് ആ ചുംബനത്തിന്‍റെ ഊഷ്മളത...
പറഞ്ഞു പറഞ്ഞു കാട് കയറി. ഇതാണേ ഈ ചുംബനത്തിന്റെ ഒരു പ്രത്യേകത.അപ്പൊ തിരിച്ചു വരം...എന്താ പറഞ്ഞെ...ആ...ചുംബനത്തിന്‍റെ രാഷ്ട്രീയം. പെണ്‍കുട്ടികളുടെ വസ്ത്ര ധാരണം പ്രകൊപനപരമായത് കൊണ്ടാണ് ബലാല്‍സംഗങ്ങള്‍ പെരുകുന്നതെന്ന് പറഞ്ഞ മഹാന്മാരുള്ള നാടല്ലെ...ഇതേ പറ്റി ഈ പാവപ്പെട്ടവള്‍ എന്ത് പറഞ്ഞാലും കുറഞ്ഞു പോവുകയേ ഉള്ളു....എന്നാലും പറഞ്ഞോട്ടെ....ചുംബനം കണ്ടാല്‍ നാട് പിഴച്ചു പോകുമെന്ന് പറയുന്ന സദാചാര മാമന്മാരേ...അപ്പൊ അത് കൊണ്ടാവും നമ്മുടെ നാട് പിഴച്ചു വശം കേട്ടു പോയത്. ജനിച്ചു വീഴുമ്പഴെ തുടങ്ങുവല്ലേ അച്ഛനും അമ്മേം പിന്നെ ബന്ധു ജനങ്ങളെല്ലാം കൂടി എടുത്തു വെച്ചങ്ങോട്ട്‌ ഉമ്മ വെയ്ക്കാന്‍..പിന്നെങ്ങനെ നാടുനന്നാവും..അപ്പൊ നിങ്ങള് പറയുന്നത് തന്നാണ് ആശാന്മാരെ ശെരി.
എങ്കിലും ഞാനൊന്നു പറഞ്ഞോട്ടെ..തല്ലിയാലും സാരമില്ല...:ഇതൊരു സമരമാണ്...പ്രതീകാത്മക സമരം...സദാചാരത്തിനു അതിര് കയറ്റി വേലി കേട്ടുന്നവര്‍ക്ക് നേരെയുള്ള സമരം...പരസ്പരം ചുംബിക്കുന്നത് നാലാളെ കാണിക്കാനോ അരാചകത്വതിലേക്ക് യുവതലമുറയെ നയിക്കണോ അല്ല അവര്‍ അവിടെ കൂടിയത്...ആട്ടിയകറ്റിയത് അസാന്മാര്‍ഗികളുടെ പറ്റത്തെയല്ല....ചോദ്യം ചെയ്യാനും പ്രതികരിക്കാനും കഴിവുള്ള യുവജന സമൂഹത്തെയാണെന്ന് തിരിച്ചറിയുക...

Monday 6 October 2014



കാൽബൈശാഖി

                             കാർമേഘം  ഉരുണ്ടുകൂടുന്നത് കണ്ടപ്പോൾ തന്നെ ആനന്ദ് ജനാലകൾ വലിച്ചടച്ചു.ശക്തമായ കാറ്റിൽ ജനാലകൾ കിടന്നടിക്കുന്നതു കേട്ടാൽ വീട്ടുടമസ്ഥ മൈത്രേയി മുകളിലേക്ക് കയറി വന്നു വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും.കലഹപ്രിയയായ മൈത്രേയി ഗുപ്ത ശുണ്ഠിയെടുക്കുന്നത് കാണാൻ ആനന്ദിനിഷ്ടമാണ്. കലഹിക്കുമ്പോൾ അവരുടെ മൂക്കുത്തിയിലെ ഞാത്ത് ഇളകുന്നതും നെറ്റിയിലെ വലിയ കുങ്കുമപ്പൊട്ടിനിരുവശവും വില്ലു കുലച്ചത് പോലുള്ള പുരികങ്ങൾ ഉയർന്നു താഴുന്നതും ആനന്ദ് കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്. അപ്പോൾ അയാളുടെ നോട്ടത്തിലും മൗനത്തിലും അരിശംപൂണ്ട്, പാറിക്കളിക്കുന്ന ചെമ്പൻ തലമുടിക്ക് മീതെ ദുപ്പട്ട വലിച്ചിട്ട്   എന്തൊക്കെയോ പുലമ്പി, ആ പഴയ ഗോവണി ഇളക്കിയിടും വിധം ചവുട്ടി ശബ്ദമുണ്ടാക്കിക്കൊണ്ട് അവർ താഴെക്കിറങ്ങിപ്പോകും. മിതഭാഷിയും സഹൃദയനുമായ ചരണ്‍ഗുപ്ത ഇവരെ എങ്ങനെ സഹിക്കുന്നുവെന്നോര്‍ത്ത് ആനന്ദ് അദ്ഭുതപ്പെട്ടിട്ടുണ്ട്.
                           വാതിൽ  കാറ്റടിച്ച് ഊക്കോടെ അടഞ്ഞതും ജനാലച്ചില്ലിലൂടെ മിന്നൽക്കീറ് മുറിയിലേക്കടിച്ചതും  ഒരുമിച്ചായിരുന്നു. വൈകാതെ കൽകത്തയിലെ ഈ ചെറിയ തെരുവിനെയാകെ ഒഴുക്കിക്കളയും വിധം മഴ ശക്തി പ്രാപിച്ചു .ഉച്ചക്ക് ശേഷം ചൂട് സഹിക്കാനാവാത്ത വിധം ഉയര്ന്നപ്പോഴേ കരുതിയതാണ് ഈ ഭാവമാറ്റം. ഇത് നിരീക്ഷിച്ചിട്ടാവണം ചരണ്‍ഗുപ്ത വീടിനോട് ചേർന്നുള്ള തന്‍റെ പീടിക ഉച്ചയോടെ തന്നെ അടച്ചത്. ഏപ്രിൽ- ജൂണ്‍ മാസങ്ങളിൽ ബംഗാളിലടിക്കുന്ന ശക്തമായ ഈ പ്രാദേശികവാതത്തെ വൈശാഖമാസത്തിലെ അത്യഹിത (കാൽബൈശാഖി) മെന്നു ഇവിടുത്തുകാർ വിശേഷിപ്പിക്കുന്നത് വെറുതെയല്ല. ശക്തമായ കാറ്റും ഇടിമിന്നലും കാരണം പുറത്തിറങ്ങാനേ കഴിയാത്ത അവസ്ഥയാവും മിക്ക വൈകുന്നേരങ്ങളിലും. "നാട്ടിലിപ്പോൾ ഇടവപ്പാതി തകർക്കുകയാവും" ആനന്ദ് ഓർത്തു.
                           ആനന്ദ് വാതിലടച്ചിട്ട് സാധനങ്ങൾ അടുക്കിപ്പെറുക്കാൻ തുടങ്ങി. നാളെ നേരത്തെ നാട്ടിലേക്ക് പുറപ്പെടേണ്ടതാണ് .മുറിയുടെ ഒരു കോണിൽ അയാളുടെ ചില പെയിന്‍റിoഗുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരുന്നു.എല്ലാം കൊണ്ട് പോവുക പ്രയാസമാണ്.ഒന്നുരണ്ടെണ്ണം ചരണ്‍ ഗുപ്തക്കു സമ്മാനിക്കണമെന്നു നേരത്തേ തന്നെ കരുതിയതാണ് . നല്ലൊരു ചിത്രകലാസ്വാദകനായ അയാൾ ചിലപ്പോഴൊക്കെ മുകളിലേക്ക് കയറി വന്ന് ആനന്ദിന്‍റെ വര ഏറെ നേരം നോക്കി നിൽക്കാറുണ്ട്.
                             തീരെ അടുക്കും ചിട്ടയുമില്ലാത്ത  ആ മുറിയുടെ ജനാലയോട് ചേർന്ന് "അണ്ടർ ദ മാംഗോ ട്രീ "എന്ന അക്രിലിക് വർക്ക്  പൂർത്തിയാകാതെയിരിക്കുന്നു.അതിനടുത്തിരുന്ന കളർപ്ലേറ്റിലും ബ്രഷിലും പറ്റിപ്പിടിച്ചിരുന്ന ചായം വൃത്തിയാക്കുന്നതിനിടയിലാണ് രഞ്ജന വീണ്ടും ഒര്മയിലേക്ക് കടന്നു വന്നത്. കഴിഞ്ഞ  ഒന്നു രണ്ടു മണിക്കൂറായി അവളെ അയാൾ മനപ്പൂർവം മറക്കാൻ  ശ്രമിക്കുകയായിരുന്നു. അതിലയാൽ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഇപ്പോഴതാ  അവൾ വീണ്ടും..
                       " നിനക്കെന്തേ ചുവപ്പ് വർണ്ണത്തോട് ഇത്ര പ്രിയം?"
"നിന്‍റെ ചിത്രങ്ങളിൽ പച്ച നിറത്തിനാണല്ലോ പ്രാമുഖ്യം , അതെന്താ ?"
എന്‍റെ ചോദ്യത്തിന് മുന്നിൽ  മറുചോദ്യമെറിഞ്ഞ്  രഞ്ജന ചിരിച്ചു കൊണ്ട് നിന്നു.
"അതെന്‍റെ നാടിന്‍റെ നിറമാണു രഞ്ജന..നീ  കേരളത്തെ പറ്റി കേട്ടിട്ടില്ലേ ? ഗോഡ്സ് ഒവ്ണ്‍ കണ്‍ട്രി..അതെ രഞ്ജനാ, ആ പച്ചപ്പ് എന്‍റെ മനസ്സിലും വരകളിലും കയറിപ്പോയി.
"എന്നാൽ കേട്ടോളൂ ആനന്ദ്, എന്‍റെ തെരുവിന്‍റെ നിറം ചുവപ്പാണ്.ഒരു തരം നരച്ച ചുവപ്പ്."
ഞാൻ മിഴിച്ചു നില്ക്കവേ അവൾ തുടർന്നു .
"ഇറ്റ്സ് എ പപ്പെറ്റ് സ്ട്രീറ്റ്‌ ആനന്ദ്..ചോരയും നീരുമില്ലാത്ത ,ചുണ്ടിലും കവിളിലും വില കുറഞ്ഞ ചായങ്ങൾ  വാരിപ്പൂശിയ കുറെ പാവകൾ വസിക്കുന്ന ഇടം...        
   രഞ്ജനയുടെ വാക്കുകളിലെ നിർവികാരത എന്നെയൊന്നു ഞെട്ടിക്കാതെയിരുന്നില്ല. അവളോ..?ഭാവഭേദമൊന്നും കൂടാതെ വർണ്ണങ്ങൾ ചാലിക്കുന്നതിലേക്കു തിരിഞ്ഞു.
ചുവരുകൾക്കപ്പുറം കാൽബൈശാഖി ഉറഞ്ഞു തുള്ളിയ ഒരു സായാഹ്നത്തിൽ സിലിഗുരിയെപ്പറ്റി അലോക്പറഞ്ഞത് അവനോർത്തു. ഏഷ്യയിലെതന്നെ ഏറ്റവും വലിയവേശ്യാത്തെരുവുകളിലൊന്നായ സിലിഗുരിയെപ്പറ്റി  കൽക്കത്തയിലേക്കെതും  മുമ്പേ  കേട്ടതാണ് .
ചാർമിനാർ പുകച്ചു കൊണ്ട് "മിസ്റ്റീരിയസ് ഹാപ്പിനെസ്സി"ന്‍റെ മിനുക്കുപണിയിലായിരുന്നു  അലോക്. ഒരു നേപ്പാളി സുന്ദരിയോടൊപ്പം സിലിഗുരിയിൽ ചിലവിട്ട കഴിഞ്ഞ വാരാന്ത്യത്തിന്‍റെ അനുഭൂതി അവനിൽ നിന്നും മാഞ്ഞിരുന്നില്ല.അതവന്‍റെ വിരലിലേക്കും വരകളിലേക്കും ആവഹിക്കപ്പെടുന്നത് നോക്കി  ഒരു ഗ്ലാസ്‌ റം നുണഞ്ഞു കൊണ്ട് ഞാനിരുന്നു.
ഗ്ലാസ്സൊഴിയും മുൻപാണ് അലോകിൽ നിന്നും ആ ചോദ്യം വന്നു വീണത്.
"ഒരാണിൽ നിന്നും പെണ്ണിലേക്കെത്ര ദൂരമുണ്ട്?"
അവനിലെ ലഹരിയാണോ സ്വബോധമാണോ ചോദ്യമുന്നയിച്ചതെന്ന സംശയത്തിൽ ഞാനവനെ ഉറ്റുനോക്കിയിരിക്കുമ്പോൾ തന്നെ മറുപടിയും വന്നു :
"നീയോരുപാടൊന്നും ചിന്തിച്ചു തലപുകയ്ക്കണ്ട, കൂടിപ്പോയാൽ ആറിഞ്ച്...അത്രേയുള്ളൂ
ഞാന്‍ സംശയത്തോടെ നോക്കിയിരിക്കെ അവന്‍ തുടര്‍ന്നു :സിലിഗുരിയുടെ തെരുവുകളിലേക്കിറങ്ങി നോക്കൂ..എവിടേക്കെന്നറിയാതെ നീളുന്ന ആ സങ്കീര്‍ണമായ ഇടുങ്ങിയ ഗലികള്‍ എത്തിപ്പെണ്ടതെവിടെയെന്നറിയാതെ കുഴക്കുന്ന  പത്മവ്യൂഹം പോലെയാണ്. പക്ഷേ ചുവടു വെച്ച് തുടങ്ങുമ്പോള്‍ ആ ഇടുങ്ങിയ വീഥികൾക്കെല്ലാം നീളം കുറഞ്ഞു കുറഞ്ഞു വരുന്നതായി തോന്നും..അവസാനം ചുരുങ്ങിച്ചുരുങ്ങി ഏതെങ്കിലുമൊരു തെരുവ് പെണ്ണിന്‍റെ അടിവയറ്റിലേക്ക് വഴികാട്ടും".
സകലതും കമ്പോളവൽക്കരിക്കപ്പെട്ടു പോയ കാലഘട്ടത്തിൽ പെണ്ണും ക്രയവിക്രയം നടത്തേണ്ട "ചരക്കാ "ണെന്ന തന്‍റെ അടിസ്ഥാന സിദ്ധാന്തത്തിനു മേൽ അലോക് ചുട്ടടുക്കുന്ന ഇത്തരം സ്ത്രീ വിരുദ്ധ കാഴ്ച്ചപ്പാടുകളോടുള്ള പുച്ഛം തികട്ടിതുപ്പി ഞാനാ ഗ്ലാസ്സൊഴിച്ചു.
  അതായിരുന്നോ എനിക്ക് രഞ്ജനയിലേക്കുള്ള ദൂരം ?
രഞ്ജനയെ കാണുമ്പോഴൊക്കെ അവളുടെ  നടത്തത്തിന്‍റെ  താളവും എന്‍റെ  ഹൃദയമിടിപ്പിന്‍റെ വേഗതയും കൂട്ടിക്കുഴച്ച് ഞാനവളിലെക്കുള്ള ദൂരമളന്നപ്പോഴെല്ലാം എന്‍റെ  കണക്കു കൂട്ടലുകൾ പിഴക്കുമായിരുന്നു.
രഞ്ജനയോടു തനിക്കുള്ള വികാരമെന്തായിരുന്നു? പ്രണയമോ അതോ മറ്റേതോ അഭിനിവേശമോ?ഒന്നുറപ്പാണ്,അവളുടെ കവിലുകളിലെ അരുണിമയും വിടർന്ന കണ്ണുകളും താനോരുപാട് നോക്കി നിന്നിട്ടുണ്ട്.അവളുടെ ആകാര വടിവിനെപ്പറ്റി മിനിട്ടിനു മിനിട്ടിനു പറയുന്ന ആലോകിനോട്  ഈർഷ്യ തോന്നിയിട്ടുണ്ട്.ക്ലാസ്സിലൊപ്പമുണ്ടായിരുന്ന മറ്റാരോടു മില്ലാത്ത അടുപ്പം അവൾക്കെന്നോടുണ്ടായിരുന്നു.ആ അടുപ്പം പ്രണയമാണെന്നുംഅത് തുറന്നു പറയുവാൻ എന്നെ പോലെതന്നെ അവൾക്കും മടിയാണെന്നുമൊക്കെ ഞാൻ സങ്കൽപിച്ചു പോന്നു.
ഒരു മധ്യാഹ്നത്തിൽ തകർത്തു  പെയ്ത പേമാരി ഒന്ന് ശമിച്ചപ്പോൾ രഞ്ജനയുമൊന്നിച്ചൊരു സായാഹ്ന സവാരിക്കിറങ്ങി.ഹൗറ ബ്രിഡ്ജിനു മുകളിലൂടെ സിന്ദൂരമൊലിപ്പിച്ചു നിന്ന അസ്തമയ സൂര്യനെ നോക്കി അവൾ പറഞ്ഞു: "ഞങ്ങളുടെ തെരുവിൽ ആണ്‍കുട്ടികൾ ജനിക്കാറേയില്ല ആനന്ദ്. ഒരു പക്ഷേ ശാപമായിരിക്കാം.അച്ഛൻ, ആങ്ങള ഭർത്താവ് , മകൻ തുടങ്ങിയ ബന്ധങ്ങളൊക്കെ ഞങ്ങൾക്കന്യമാണ്.അവിടെ വന്നു പോകുന്നവരെല്ലാം മാംസദാഹികളായ കുറെ വിടന്മാരാണ് .ഭൂമിയിൽ ആ തെരുവും വേശ്യകളും ഒരിക്കലും അന്യം നിന്ന് പോകരുതെന്ന് ദൈവം പോലും ആശിക്കുന്നത് പോലെ തോന്നും ചിലപ്പോഴൊക്കെ..അപോഴൊക്കെ ഞാനാശിച്ചു പോകാറുണ്ട് , എനിക്ക് നിന്നെ  പോലൊരു സഹോദരനുണ്ടായിരുന്നെങ്കിലെന്ന്. "
രഞ്ജനയ്ക്ക്  ഞാനാരായിരുന്നെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ !!!
സന്ദേഹത്തിന്‍റെ  മഞ്ഞുരുകി മാറിയപ്പോൾ നിരാശയൊന്നും തോന്നിയില്ലെന്നു മാത്രമല്ല, അന്നോളമില്ലാതൊരു കരുതലും വാത്സല്യവും അവളോട്  തോന്നിപ്പോയി .
വാക്കുകൾ മുറിഞ്ഞു വീണിടത്ത് നിന്ന് കൂട്ടിപ്പെറുക്കി ഞാൻ പറഞ്ഞു: "നിനക്കങ്ങനെയൊ ന്നുമുണ്ടാവില്ല രഞ്ജനാ..നീ പഠിച്ചവളല്ലേ? നിനക്ക് മാറ്റങ്ങലുണ്ടാക്കാൻ കഴിയുമവിടെ . നിനക്കെ കഴിയൂ.."
ഇല്ല ആനന്ദ്, ആ തെരുവൊരിക്കലും മാറില്ല.. മാറാനാരും സമ്മതിക്കില്ല.മാറ്റമുണ്ടാകുന്നെങ്കിൽ അതെനിക്കാവും. അധികം താമസിയാതെ തന്നെ എനിക്കൊരു പറിച്ചു നടീലുണ്ടാവും.വിവാഹമെന്നു പേരിട്ട്  ഒരു മനുഷ്യക്കടത്ത് ...തെരുവിലെ വീടുകളിൽ സ്ഥിരമെത്താറുള്ള ഒരു  ഇടനിലക്കാരനാണ് ദല്ലാൾ. ബംഗ്ലാദേശിന്‍റെയോ നേപ്പളിന്‍റെയോ അതിർത്തി ദേശങ്ങളിലേക്കെവിടെയെങ്കിലുമാകും.  ആരാണെന്നോ എവിടെ നിന്നാണെന്നോ ഉള്ള ചോദ്യങ്ങളുടെ അർത്ഥശൂന്യതയെ ഞാൻ ചോദ്യം ചെയ്തില്ല ..
കാലം കാൽബൈശാഖി പോലെ ആഞ്ഞടിക്കുമ്പോൾ ആ പേമാരിയിലൊലിച്ചു ഒടുവിൽ സിലിഗുരിയുടെ ഗലികളിൽ തന്നെ അടിഞ്ഞു ചേരാനുള്ള എന്‍റെ ജീവതത്തിന്‍റെ  ഗതി
സുനിശ്ചിതമാണല്ലോ.."
രക്ഷിക്കട്ടെയെന്നു അവളോട്  ചോദിക്കാനെനിക്ക് നാക്ക് പൊങ്ങിയില്ല..തികച്ചും അർത്ഥശൂന്യമായ ആ ചോദ്യം അവളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ദൈവം പോലും കൈവിട്ടെടുത്ത് എന്‍റെ ചോദ്യത്തെ അവൾ പുച്ഛത്തോടെയേ നേരിടുവെന്നു തീർച്ച .
പിരിയും മുമ്പ് അവൾ പറഞ്ഞു : "വിവാഹത്തിന് ക്ഷണമുണ്ടാവില്ല. ഒരിക്കലും നീയെന്‍റെ തെരുവിലേക്കോ വീട്ടിലേക്കോ വരരുത്.ഞാനോ എന്‍റെ  അമ്മയോ സഹോദരിമാരോ നിന്നെ സൽക്കരിക്കനിടവരാതിരിക്കട്ടെ.."
ഓർമ്മകൾ കൽബൈശാഖി പോലെ പെയ്തൊഴിഞ്ഞു.രഞ്ജനയപ്പോഴും ചാറ്റൽ മഴയായി തോരാതെ നിന്നു .അവൾക്ക്  നാശത്തിന്‍റെ  പടുകുഴിയിൽ നിന്നു കരകയറാൻ ഒരു വിരൽ പോലും നീട്ടിക്കൊടുക്കാനാവാത്ത എന്‍റെ  മനസ്സാക്ഷിയെ ബോധമനസ്സ് ശകാരിച്ചു തുടങ്ങി. എന്‍റെ  മനസ്സാക്ഷി ഇളിഭ്യനായി, നിസ്സഹായതയോടെ തല താഴ്ത്തിനിന്നു .
മനസ്സിൽ മറ്റൊരു മഴക്കാറ് ഉരുണ്ടു കയറാനനുവദിക്കാതെ  ആനന്ദ് സാധനങ്ങൾ ബാഗ്ഗിലാക്കി തുടങ്ങി..


Saturday 20 September 2014

Online Assignment












SCHOOL- COMMUNITY RELATIONSHIP AND WAYS OF UTILISATION-
SCHOOL TO COMMUNITY AND COMMUNITY TO SCHOOL











INTRODUCTION

T he socializing value of the community organization is immense. The school should be developed as a community centre or “miniature community” by making its programmes relevant to the life, needs and aspirations. The relationship between the school and the community can be strengthened through close co- operation and mutual give and take between them.
The term community is derived from two Latin words-com and munis which means coming together and to serve respectively. Hence community means coming together and to serve respectively. Community is a unit of society. It generally means the immediate neighborhood environment of an individual. It is a group of people leading a common inter dependent life in a definite locality.
The term school is derived from an old Greek word meaning for leisure. The school in modern time is rightly conceived as a part of the social system. The school is the most important formal agency for the education of growing generation. In short the school should be an idealized epitome, a model for community.









CONTENT

SCHOOL COMMUNITY RELATIONSHIP

The relationship between the school and the community can be strengthened through close co-operation and mutual give and take between them. In a democratic set up such a relationship is not only essential but also imperative. The school is for the community and the community is for school. Thus there should be a two way traffic between the school and community in utilizing their resources. There should be a free flow of ideas and free exchange of facilities. Different channels of co-operation and media of communication should be made free and open for facilitating such co-operation and collaboration. Members of the community engaged in various vocations should be invited to the school to talk about their occupation. This can be a part of vocational guidance. In the same way the knowledge of the teachers should benefit the villagers also. This mutual  co-operation and collaboration between the school and the community is desirable for the democratization and improvement.
EDUCATIONAL FUNCTIONS OF THE COMMUNITY
Ø Community socializes the child.
Ø Community teaches its members desirable behavior pattern and values.
Ø Community assesses the development the developmental needs of the area and provides appropriate educational facilities.
Ø Community establishes different types of educational institutions suitable to the localities.
Ø Community exercises control over the education by formulating the objectives, the curriculum,etc.
Ø Community co-ordinates the effort of various educational agencies in the area.
Ø Community lays down educational standards of the pupil in schools.
Ø Community gives financial support to educational institutions.
Ø Community encourages other agencies of education like libraries, youth clubs, mahila mandals etc. which contribute to education.
Ø Community provides educational and vocational guidance and encourages research and experimentation in various fields of education.
                     In our country the major community organizations are the cultural institutions, sports clubs, arts clubs, political parties, YMCA, trade unions, co-operative societies etc are regarded as important educational agencies as they exert vital education influence on their members. The community is much responsible for modifying the behavior of the individual. The community can influence the basic curriculum and general organization of the school.

SCHOOL TO COMMUNITY

The school communities such as scouts and guides, students political parties, NCC, NSS, SPC,Red cross society, etc. are regarded as important educational agencies as they exert vital educational influence on their members as well as the society. These school communities carry out numerous socially useful and development activities in their localities and remote areas. The schools are basically for moulding socially committed human resources to satisfy the needs of the community or society.
The knowledge of the teachers should be benefiting the illiterates in the community. So many teachers and students were involved in the literacy programmes which had conducted in Kerala.








CONCLUSION


The school should be developed as a miniature community by making its programmes relevant to the life, needs and aspirations. The relationship between the school and the community can be strengthened through close co-operation and mutual give and take between them. This mutual  co-operation and collaboration between the school and the community is desirable for the democratization and improvement.