ചുംബനത്തില്‍ പൊള്ള്ന്നവരോട്....
കൊച്ചിയില്‍ നടന്ന
ചുംബനസമരമാണല്ലോ ഇപ്പോള്‍ LKGകാരന്റെ വരെ സംസാര വിഷയം. ആണും പെണ്ണും
ഒന്നിചിരുന്നാലും ഒന്നിച്ചു നടന്നാലും മാത്രമല്ല...ചുംബനം കൈ മാറിയാലും
"അത് മതി സമൂഹത്തെ ഒരു രോഗിയാക്കാന്‍...മാരക രോഗി" എന്ന് ചില
അനൌന്‍സ്മെണ്ടുകളും കേട്ടു.... രാത്രിയായാലോ പലവിധ ന്യൂസ് ചാനലുകളിലായി
ചുംബനത്തിന്‍റെ രാഷ്ട്രീയം കീറി മുറിച്ചു പരിശോധിക്കുന്നത് കാണാം....അവസാനം
ശസ്ത്രക്രിയ കഴിഞ്ഞ് അവശനായ ചുംബനത്തെ കണ്ടപ്പോള്‍ എനിക്കും തോന്നിപ്പോയി
ഈ ചുംബനം അത്രക്കങ്ങട്
പ്രശ്നക്കരനാണോന്ന്‍. എന്തായാലും ഇതൊക്കെ കണ്ടപ്പോള്‍ എനിക്കാദ്യം ഓര്‍മ
വന്നത് ബെറ്റിഷ്യ ടീച്ചറെ ആണ്..എന്‍റെ രണ്ടാം ക്ലാസ്സിലെ ക്ലാസ്സ്
ടീച്ചര്‍...സ്വതവേ നാണം കുണുങ്ങി ആയിരുന്ന എന്നെ പ്രസംഗിക്കാന്‍ ആദ്യമായി
വേദിയില്‍ കയറ്റിയ ടീച്ചര്‍. വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ ടീച്ചര്‍ എന്നെ
കെട്ടിപ്പിടിച്ച് നെറ്റിയില്‍ തന്നു-ഒരുമ്മ...കാലമിന്നോളം കഴിഞ്ഞിട്ടും
നെറ്റിയില്‍ തങ്ങി നില്പുണ്ട് ആ ചുംബനത്തിന്‍റെ ഊഷ്മളത...
പറഞ്ഞു പറഞ്ഞു കാട് കയറി. ഇതാണേ ഈ ചുംബനത്തിന്റെ ഒരു പ്രത്യേകത.അപ്പൊ
തിരിച്ചു വരം...എന്താ പറഞ്ഞെ...ആ...ചുംബനത്തിന്‍റെ രാഷ്ട്രീയം.
പെണ്‍കുട്ടികളുടെ വസ്ത്ര ധാരണം പ്രകൊപനപരമായത് കൊണ്ടാണ് ബലാല്‍സംഗങ്ങള്‍
പെരുകുന്നതെന്ന് പറഞ്ഞ മഹാന്മാരുള്ള നാടല്ലെ...ഇതേ പറ്റി ഈ പാവപ്പെട്ടവള്‍
എന്ത് പറഞ്ഞാലും കുറഞ്ഞു പോവുകയേ ഉള്ളു....എന്നാലും പറഞ്ഞോട്ടെ....ചുംബനം
കണ്ടാല്‍ നാട് പിഴച്ചു പോകുമെന്ന് പറയുന്ന സദാചാര മാമന്മാരേ...അപ്പൊ അത്
കൊണ്ടാവും നമ്മുടെ നാട് പിഴച്ചു വശം കേട്ടു പോയത്. ജനിച്ചു വീഴുമ്പഴെ
തുടങ്ങുവല്ലേ അച്ഛനും അമ്മേം പിന്നെ ബന്ധു ജനങ്ങളെല്ലാം കൂടി എടുത്തു
വെച്ചങ്ങോട്ട് ഉമ്മ വെയ്ക്കാന്‍..പിന്നെങ്ങനെ നാടുനന്നാവും..അപ്പൊ നിങ്ങള്
പറയുന്നത് തന്നാണ് ആശാന്മാരെ ശെരി.
എങ്കിലും ഞാനൊന്നു
പറഞ്ഞോട്ടെ..തല്ലിയാലും സാരമില്ല...:ഇതൊരു സമരമാണ്...പ്രതീകാത്മക
സമരം...സദാചാരത്തിനു അതിര് കയറ്റി വേലി കേട്ടുന്നവര്‍ക്ക് നേരെയുള്ള
സമരം...പരസ്പരം ചുംബിക്കുന്നത് നാലാളെ കാണിക്കാനോ അരാചകത്വതിലേക്ക്
യുവതലമുറയെ നയിക്കണോ അല്ല അവര്‍ അവിടെ കൂടിയത്...ആട്ടിയകറ്റിയത്
അസാന്മാര്‍ഗികളുടെ പറ്റത്തെയല്ല....ചോദ്യം ചെയ്യാനും പ്രതികരിക്കാനും
കഴിവുള്ള യുവജന സമൂഹത്തെയാണെന്ന് തിരിച്ചറിയുക...
ചുംബനമാണ് എല്ലാറ്റിന്റെയും കാരണക്കാരന്‍!! കുറ്റത്തിന്റെ ഗൌരവം കണക്കിലെടുത്താല്‍ തൂക്കിക്കൊല തന്നെയാണ് ഉചിതമായ ശിക്ഷ!!
ReplyDelete:-D
Deleteചുംബനം ഒരു സമര രീതി ആയി ഉപയോഗിക്കുന്നതിനോട് വ്യക്തി പരമായി യോജിപ്പില്ല
ReplyDeleteചുംബിച്ചു പോയത് കൊണ്ട് ആകാശം ഇടിഞ്ഞു വീഴും എന്നും അഭിപ്രായമില്ല ഇഷ്ടമുള്ളവർ ചുംബിക്കട്ടെ അത് തടയാൻ സദാചാരക്കാർ നടക്കുന്നതിനോട് തീരെ യോജിപ്പില്ല
മലയാളിക്ക് എന്തുമാകാം സ്വന്തം നാട്ടിൽ.
ReplyDeleteമലയാളിക്ക് എന്തുമാകാം സ്വന്തം നാട്ടിൽ.
ReplyDelete