കുഴിയാന
തുമ്പിയുടെ ലാര്‍വയാണത്രേ!!! ഒരു സുഹൃത്ത് പങ്കു വെച്ച
അറിവാണ്..വിശ്വസിക്കാനാവാത്ത ഒരു കൌതുകം തോന്നുന്നു...പണ്ടു വീടിന്‍റെ
ചുവരിനോട് ചേര്‍ന്നു കാണുന്ന കൊച്ചു കുഴികളില്‍ ഈര്‍കില്‍ കൊണ്ട് തോണ്ടി
കുഴിയനകളെ പുറത്തു ചാടിച്ചതും അതിനെ കൈ വെള്ളയിലെടുത്ത്
തുമ്പിക്കൈ ഉണ്ടോയെന്നു സൂക്ഷ്മ പരിശോധന നടത്തിയതുമൊക്കെ ഓര്‍മ
വന്നു...."മണ്ണില്‍ വെച്ചാല്‍ ഇന്ത്യ വരക്കും കുഴിയാന " എന്ന് തുടങ്ങുന്ന
ഒരു നഴ്‌സറി ഗാനം അമ്മ പഠിപ്പിച്ചത് മറന്നു തുടങ്ങിയിരിക്കുന്നു...
ഇപ്പോള്‍ ആ ചെറിയ കുഴികള്‍ വീടിനോട് ചേര്‍ന്ന് കാണാറില്ല...തുമ്പികളേയും വിരളമായെ കാണാറുള്ളു....ഇവക്കും പ്രകൃതിയുമായുള്ള നാഭിനാള ബന്ധം മുറിഞ്ഞു തുടങ്ങിയിട്ടുണ്ടാവുമോ....??
അനാദിയായി പരന്നു കിടക്കുന്ന സമുദ്രത്തില്‍, അങ്ങകലെ ഒരു വലിയ കണ്ണീര്‍ത്തുള്ളി പോലെ വെള്ളിയങ്കല്ല്...അവിടെ ഇപ്പോഴും ആത്മാക്കള്‍ തുമ്പികളായി പാറി നടക്കുന്നുണ്ടാവുമോ....???

No comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വായിച്ചാല്‍ അഭിപ്രായം പറയണം..... എന്നാലല്ലേ ഞാന്‍ നിങ്ങളെ അറിയൂ.... എന്നാലല്ലേ നിങ്ങള്‍ എന്നെ അറിയൂ....