ആദ്യമേ പറഞ്ഞു കൊള്ളട്ടെ...ഇത് പുരുഷന്മാരെ ബോധവല്ക്കരിക്കാൻ വേണ്ടി മാത്രമുള്ള കുറിപ്പായി കാണരുത്..കാരണം അടുക്കളപ്പണിക്കിടെ വലിയ വായിൽ അച്ഛനോട് സ്ത്രീ വിമോചനത്തെക്കുറിച്ചു പ്രസംഗിക്കുന്ന മിക്കവാറും അമ്മമാർ എല്ലാം തന്നെ രാവിലെ പത്രം വായിക്കാൻ കയിലെടുക്കുന്ന മകളെ ശാസിക്കുന്നത് കേൾക്കാം : "രാവിലെ പത്രവും മലർത്തി വെച്ച് കൊണ്ടിരിക്കാതെ അടുക്കളയിൽ കേറി വല്ല പണിയും ചെയ്യടീ..."
പാവക്കുട്ടിയുടെ ചെമ്പൻ മുടി തടവി ആങ്ങളയുടെ കളിതോക്കിനു മുന്നിൽ കയ്യുയർത്തി നില്ക്കുന്ന ബാല്യത്തിൽ നിന്ന് തുടങ്ങുന്നു യാഥാസ്ഥിതിക സമൂഹം വരച്ച വട്ടത്തിനുള്ളിൽ അവളുടെ ജീവിതം..വിവാഹ മാർകറ്റിലെത്തിക്കാൻ പാകത്തിന് നല്ലനടപ്പും അടുക്കളപ്പണിയും വിധേയത്വവും ഉരുട്ടിക്കുഴച്ചു കൊടുക്കുമ്പോൾ അടിമത്തത്തിന്റെ മേദസ്സിൽ അവൾ ഉരുണ്ടു കൊഴുക്കുന്നു...പതിനാറിൽ കുടുംബ ഭാരം എടുത്ത് ഇവരുടെ തലയിൽ വെയ്ക്കണോ?
സ്മാർത്തവിചാരണയെയും സദാചാര പോലീസിനെയും ഞരമ്പ് രോഗികളെയും ഭയന്ന് പെണ്‍കുട്ടികളെ വീട്ടിനുള്ളിലിരിക്കുന്ന കുട്ടക്കുള്ളിൽ അടച്ചു മൂടി വയ്ക്കുന്ന രക്ഷിതാക്കളെ, നിങ്ങൾ മലാല എന്നൊരു പെണ്‍കുട്ടിയെ പറ്റി കേട്ടിട്ടുണ്ടോ?
പാകിസ്ഥാനിലെ താലിബാൻ ആധിപത്യ മേഖലയിലുള്ള സ്വാത്തിൽ താലിബാൻ നടത്തുന്ന ഭീകരവൽക്കരണത്തെ പറ്റി BBCയുടെ വെബ്സൈറ്റിൽ പതിമൂന്നാം വയസ്സിൽ രേഖപ്പെടുത്തിയ ധൈര്യശാലിയായ പെണ്‍കുട്ടി.വിദ്യാഭ്യാസ പ്രവർത്തകയും വിദ്യാർതിനിയുമായിപ്പോയതിന്റെ പേരിൽ താലിബാന്റെ വെടിയുണ്ടകളേറ്റ് തലച്ചോർ തകർന്നവൾ..ആ ദുരന്തത്തിന്റെ പുകച്ചുരുളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ് തന്നെയോ തന്റെ ലക്ഷ്യങ്ങലെയോ തകർക്കാനോ തോൽപ്പിക്കാനോ ആകില്ലെന്ന് താലിബാനോട് വിളിച്ചു പറഞ്ഞവൾ..ലോകത്തിന്റെ പ്രത്യാശ ഇന്നിവളിലാണ്....വിപ്ലവകാരിയായ പതിനാറുകാരിയിൽ...
സിയാവുദ്ദീൻ യൂസുഫ്സായ് - പെകായി ദമ്പതിമാർ നിങ്ങളെപോലെ ചിന്തിച്ചിരുന്നെങ്കിൽ ഈ നവ വസന്തം സ്വാത് താഴ്‌വരയിൽ വിടരില്ലായിരുന്നു...നമ്മുടെ നാട്ടിൽ എന്തായാലും ഇത്രയും ഭീകരന്തരീക്ഷമൊന്നും നിലവിലില്ല...
അവർ പഠിക്കട്ടെ...വളരട്ടെ...കൈക്കരു
ആത്മരോഷത്തിന്റെ അഗ്നി ഈ വരികളില്‍ ജ്വലിക്കുന്നു
ReplyDeleteഈ തീ കെടാതെ സൂക്ഷിക്കുക
അവസാനം ഈ കമന്റ് പോസ്റ്റ് ചെയ്യണം എങ്കില്‍ ഈ നമ്പര്‍ എല്ലാം ടൈപ്പ് ചെയ്യണം എന്ന് വരികില്‍ വായനക്കാര്‍ ഇവിടെ എത്താന്‍ മടിക്കും കേട്ടോ
എന്റെ നിരുപദ്രവകരമായ ഒരഭിപ്രായം ആണേ
നമ്പര്‍ ടൈപ്പ് ചെയ്യണോ? മനസ്സിലായില്ല...ബ്ലോഗ്ഗില്‍ ആക്റ്റീവ് അല്ലാത്തത് കൊണ്ട് അതൊന്നും അറിയില്ല...
Deleteഅബലമെന്ന് സ്വയം നിനച്ചാല്‍ അബലം തന്നെ എല്ലാവരും!!
ReplyDelete